
എറണാകുളം: കാഞ്ഞൂരിൽ മധ്യവയസ്കൻ സുഹൃത്തിന്റെ വീടിന് മുന്നിൽ തീ കൊളുത്തി (Burned) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കരുമാലൂർ (Karumalur) സ്വദേശി ഷാജിയാണ് മരിച്ചത്. വീട് പണയപ്പെടുത്തി സുഹൃത്ത് റിഷിലിന് നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്താണ് ഡ്രൈവറായ ഷാജി ആത്മഹത്യ ചെയ്തത്
സുഹൃത്ത് റിഷിലിന്റെ വാടക വീടിന് മുന്നിൽ ഓട്ടോറിക്ഷയിലെത്തിയ ഷാജി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. നേരത്തെ റിഷിലിന്റെ കാറിലെ ഡ്രൈവറായിരുന്നു ഷാജി. ആറുവർഷം മുമ്പ്, സ്വന്തമായുള്ള 10 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി ഷാജി റിഷിലിന് പണം കടം നൽകിയിരുന്നു. ഇത് തിരികെ ലഭിക്കാൻ നിരവധി തവണ സുഹൃത്തിന്റെ വീട്ടിലെത്തിയെങ്കിലും പണം തിരിച്ചു കിട്ടിയില്ല. ബാധ്യത പെരുകി വീട് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഷാജി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
തീ ആളിപ്പടരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും ഷാജി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 25 വർഷത്തോളം വിദേശത്ത് ഡ്രൈവറായിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തിയ ശേഷം ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ (Man sentenced to death). പൂനെയിലെ അതിവേഗ കോടതിയാണ് പോക്സോ കോടതിയാണ് 38 കാരനെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. 2021 ഫെബ്രുവരി 15നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാള് തട്ടിക്കൊണ്ട് പോയത് (Raping and Murdering 2 year old Girl).
കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസുകാരുടെ അന്വേഷണത്തില് സമീപത്തുള്ള റിക്ഷാ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് വിശദമാക്കി. ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു. റായ്ഗഡിലെ ഒരു ഇഷ്ടികച്ചൂളയില്‍ നിന്നാണ് കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ ഇഷ്ടിക ച്ചൂളയിലെ ജീവനക്കാരനായിരുന്ന സഞ്ജയ് കട്കര്‍ സ്ഥിരമായി പോയിരുന്നത് രണ്ടുവയസുകാരിയുെട വീടിന് മുന്പിലൂടെയായിരുന്നു. ഇങ്ങനെയാണ് രണ്ട് വയസുകാരിയെ ഇയാള്1 തട്ടിയെടുത്തത്. ഡിഎന്എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam