കട്ടപ്പന ഭാഗത്ത് ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു ശ്രീജിത്ത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും, കഞ്ചാവ് തൂക്കി പായ്ക്കറ്റുകളാക്കാൻ ഉപയോഗിച്ച ത്രാസും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

കട്ടപ്പന: ഇടുക്കിയിൽ കഞ്ചാവുമായി ഡെലിവറി ബോയ് പിടിയിൽ. തൃശൂർ മുല്ലക്കര സ്വദേശി ശ്രീജിത്ത് കെ. എസ് (22 )ആണ് കട്ടപ്പനയിൽ വെച്ച് എക്സൈസിന്‍റെ പിടിയിലായത്. ഒന്നര കിലോയോളം കഞ്ചാവുമായാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കട്ടപ്പന ഭാഗത്ത് ഓൺലൈൻ ഡെലിവറി നടത്തുന്നതിനൊപ്പെം ശ്രീജിത്ത് യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും കഞ്ചാവും നൽകിയിരുന്നതായി എക്സൈസ് പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും, കഞ്ചാവ് തൂക്കി പായ്ക്കറ്റുകളാക്കാൻ ഉപയോഗിച്ച ത്രാസും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ പത്തനംതിട്ടയിൽ കഞ്ചാവും എംഡിഎംയുമായി യുവാവ് എക്സൈസ് പിടിയിലായി. കുമ്പനാട് സ്വദേശി ജേക്കബ് ഫിലിപ്പ് (23 ) എന്നയാളിനെയാണ് 2 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 2 ഗ്രാമോളം കഞ്ചാവും കണ്ടെടുത്തു. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.ഓ.വിനോദ്, എക്സൈസ് ഇൻസ്പെക്ടർ അജികുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മനോജ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ഗിരീഷ്.ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ കൃഷ്ണകുമാർ, സോജൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിജയൻ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.