ക്ഷേത്രപരിസരത്തുനിന്ന് കിട്ടിയത് സ്വർണ്ണമോതിരം, ഒടുവിൽ ഉടമയിലെത്തിച്ച് ജ്വല്ലറി ജീവനക്കാരൻ

Published : Jan 16, 2023, 12:30 AM IST
ക്ഷേത്രപരിസരത്തുനിന്ന് കിട്ടിയത് സ്വർണ്ണമോതിരം, ഒടുവിൽ ഉടമയിലെത്തിച്ച് ജ്വല്ലറി ജീവനക്കാരൻ

Synopsis

കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ നൽകി ജ്വല്ലറി ജീവനക്കാരൻ മാതൃകയായി.

മാന്നാർ: കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ നൽകി ജ്വല്ലറി ജീവനക്കാരൻ മാതൃകയായി.  മാന്നാർ പുളിമൂട്ടിൽ ജുവലറി ജീവനക്കാരനായ  മാന്നാർ കുരട്ടിക്കാട് കുളത്തിന്റെ കിഴക്കേതിൽ അരുണാചലം(68)നാണ് കഴിഞ്ഞ ദിവസം കുട്ടംപേരൂർ  കൊറ്റാർകാവ് ദേവീക്ഷേത്രത്തിന് സമീപം വെച്ച് സ്വർണ്ണ മോതിരം റോഡിൽ കിടന്ന് കളഞ്ഞു കിട്ടിയത്. 

ഉടൻ തന്നെ മകനുമായി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി മോതിരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മോതിരം കളഞ്ഞു കിട്ടിയത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു എന്ന് കണ്ട മോതിരത്തിന്റെ ഉടമ മാന്നാർ ഇരമത്തൂർ മിഥുൻ നിവാസിൽ മധു മാന്നാർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പിന്നീട് മോതിരത്തിന്റെ ഉടമ വന്ന കാര്യം സ്റ്റേഷനിൽ നിന്ന് അരുണാചലത്തിനെ ഫോണിൽ വിളിച്ച് അറിയിക്കുകയും തുടർന്ന് അരുണാചലം എത്തി മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ സാന്നിധ്യത്തിൽ മോതിരം മധുവിന് കൈമാറുകയും ചെയ്തു.

Read more: റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സംഭവം കോഴിക്കോട്

 

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു