ഭാഷ വശമില്ലാത്തത് മുതലെടുത്തു, അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിക്കാൻ ശ്രമം, 58കാരൻ പിടിയിൽ

Published : Jan 26, 2024, 03:45 PM IST
ഭാഷ വശമില്ലാത്തത് മുതലെടുത്തു, അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിക്കാൻ ശ്രമം, 58കാരൻ പിടിയിൽ

Synopsis

രാജശേഖരന്‍ ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഇരയും കുടുംബവും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

കല്‍പ്പറ്റ: വയനാട് വൈത്തിരിക്കടുത്ത പൊഴുതനയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പിടിയില്‍. പൊഴുതന അച്ചൂര്‍ സ്വദേശി രാജശേഖരന്‍ (58) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി. രാജശേഖരന്‍ ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഇരയും കുടുംബവും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

നാല് മാസം മുമ്പാണ് വയനാട്ടില്‍ ഇതരസംസ്ഥാനക്കാരായ ഈ കുടുംബം തൊഴിലിനായി എത്തിയത്. ഭാഷ വശമില്ലാതിരുന്നതും ബന്ധുക്കളോ സുഹൃത്തുക്കളോ വയനാട്ടിലില്ലാത്തതും മുതലെടുത്താണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരെത്തെയും സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വൈത്തിരി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം കണ്ണൂരിലും  ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ്  ഫൈസൽ ലൈംഗിക ചൂഷണക്കിന് ഇരയാക്കാൻ ശ്രമിച്ചത്. മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം. ഫൈസലിന്‍റെ പെരുമാറ്റത്തിൽ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.

Read More : ഗോവയ്ക്ക് ഹണിമൂൺ പോകാമെന്ന് വാക്ക്, അവസാനം ഭർത്താവ് പ്ലാൻ മാറ്റി അയോധ്യയിലേക്ക് പറന്നു; വിവാഹമോചനം തേടി ഭാര്യ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ