
ചാരുംമൂട്: ആലപ്പുഴയിൽ സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളും വിളകിഴക്കേതിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമ പുരത്ത് പുതുപറമ്പിൽ നവാസി (54) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഒരു മാസക്കാലമായി കുട്ടികൾ വരുന്ന വിജനമായ വഴികളിൽ കാത്തുനിന്ന് ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു ഇയാൾ. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ റോഡിൽ കാത്തു നിൽക്കുന്ന ഇയാൾ കുട്ടികൾ അടുത്തെത്തുമ്പോൾ ശബ്ദമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചാണ് നഗ്നത പ്രദർശനം നടത്തിയിരുന്നത്. കുട്ടികൾ ഓടി രക്ഷപ്പെടുന്നതിനാൽ മറ്റൊരു സ്ഥലത്ത് ഇത് ആവർത്തിക്കുകയായിരുന്നു. സംഭവം പതിവായതോടെ പെൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് നൂറനാട് പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തു.
എന്നാൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പരാതിയി അഅന്വേഷണം ആരംഭിച്ച നൂറനോട് പൊലീസ് പ്രതിയെത്തിയിരുന്ന വാഹനത്തിന്‍റെ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം നവാസ് ചാരുംമൂട്ടിൽ നിന്നും പൊലീസിന്‍റെ പിടിയിലായത്.
Read More : 'ഏത് നേരവും മൊബൈൽ, പഠനത്തിൽ ഉഴപ്പി; ശാസിച്ച് മൊബൈൽ വാങ്ങിവെച്ച് പതാവ്; 16 കാരി ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam