പിന്നാലെ കുതിച്ചെത്തി ചവിട്ട്, വെള്ളച്ചാലിൽ വീണത് രക്ഷ, നിലമ്പൂരിൽ മധ്യവയസ്കനെ കാട്ടാന ആക്രമിച്ചു, പരിക്ക്

Published : Feb 14, 2024, 03:27 PM ISTUpdated : Feb 15, 2024, 11:49 AM IST
പിന്നാലെ കുതിച്ചെത്തി ചവിട്ട്, വെള്ളച്ചാലിൽ വീണത് രക്ഷ, നിലമ്പൂരിൽ മധ്യവയസ്കനെ കാട്ടാന ആക്രമിച്ചു, പരിക്ക്

Synopsis

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. 

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. ചാലിയാർ വൈലാശ്ശേരി കോണമുണ്ട നറുക്കിൽ ദേവനാണ് (48) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ അകമ്പാടം വനം സ്റ്റേഷൻ പരിധിയിലെ പൊക്കോട് റിസർവ് വനത്തിലാണ് സംഭവം. ആനയുടെ മുന്നിൽപ്പെട്ട ദേവൻ പ്രാണരക്ഷാർഥം ഓടുന്നതിനിടെ സമീപത്തെ വെള്ളച്ചാലിൽ വീഴുകയായിരുന്നു. 

പിന്നാലെ കുതിച്ചെത്തിയ കാട്ടാന ദേവനെ കാൽ കൊണ്ട് തട്ടുകയും ചെയ്തു. വെള്ളചാലിൽ വീണത് കൊണ്ടാണ് രക്ഷപ്പെട്ടത്. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മുഹ്‌സിന്റെ നേതൃത്വത്തിൽ വനപാലകർ അകമ്പാടത്തും തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലുമെത്തിച്ചു. കാലിനും വാരിയെല്ലിനും, തോളെല്ലിനും ക്ഷതമേറ്റിറ്റുണ്ട്. വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read more:  സ്ത്രീധനത്തിന്റെ പേരിൽ കല്ല്യാണം മുടങ്ങി, തന്റെ വധുവിനെയും കൊണ്ട് ഒളിച്ചോടി വരൻ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്