റെക്കോര്‍ഡ് വേഗം, എല്ലാം സേഫാക്കി, തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ വീതി കൂട്ടൽ ആദ്യ ഘട്ടം പൂര്‍ത്തിയായി

Published : Feb 14, 2024, 03:07 PM IST
റെക്കോര്‍ഡ് വേഗം, എല്ലാം സേഫാക്കി, തിരുവനന്തപുരം  വിമാനത്താവളത്തിലെ റൺവേ  വീതി കൂട്ടൽ ആദ്യ ഘട്ടം പൂര്‍ത്തിയായി

Synopsis

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ സ്ട്രിപ്പ് വീതി കൂട്ടുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ സ്ട്രിപ്പ് വീതി കൂട്ടുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. റൺവേയുടെ ഇരുവശത്തുമുള്ള സ്ട്രിപ്പിന്റെ വീതി 75 മീറ്ററിൽ നിന്ന് 110 മീറ്ററായാണ് കൂട്ടിയത്. ലാൻഡിംഗ്‌, ടേക്ക് ഓഫ് സമയങ്ങളിൽ റൺവേയിൽ നിന്ന് ഓവർഷൂട്ട് സംഭവിച്ചാൽ വിമാനം സുരക്ഷിതമാക്കാനുള്ള  വ്യോമയാന സുരക്ഷാ നടപടികളുടെ ഭാഗമായാണ് വീതി കൂട്ടിയത്.

ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിർമാണം. വീതി കൂട്ടുന്നതിനൊപ്പം റൺവേയുടെ ഇരുവശങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രേഡിംഗ് ഉറപ്പാക്കിയിട്ടുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെട്ട റൺവേയുടെ ആകെ നീളം 3374 മീറ്ററും വീതി 45 മീറ്ററുമാണ്. ഈ വിഭാഗത്തിലുള്ള റൺവേയിൽ ബോയിംഗ് 777/787, എയർബസ് 330/350 ഉൾപ്പെടെയുള്ള  വലിയ വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയും. റെക്കോർഡ് സമയ പരിധിക്കുള്ളിലാണ് സ്ട്രിപ്പ് നവീകരണം പൂർത്തിയാക്കിയത്. 

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; സംഭവം ആലുവ സ്റ്റേഷനിൽ‌; തീയണച്ചു

അതേസമയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക.  എന്നാൽ നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമുണ്ടാവില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യാത്രക്കാർക്ക് പാര്‍ക്കിങ് ഫീസ് അടയ്ക്കാനും രസീത് വാങ്ങാനും മറ്റും എന്‍ട്രി, എക്സിറ്റ് ഗേറ്റുകളിൽ ഏറെ സമയം കാത്തു നിൽക്കുന്നത് ഫാസ്ടാഗ് വരുന്നത്തോടെ ഒഴിവാകും. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളുടെ ഗേറ്റുകളിലും ഫാസ്ടാഗ്  വാഹനങ്ങൾക്ക് പ്രത്യേക ലൈൻ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ മതിയായ ബാലൻസ് ഫാസ്ടാഗ് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിലെ രീതിയിൽ തന്നെ പണം ഈടാക്കുന്നത് തുടരും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞ; എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘത്തിന്റേതാണ് ഐക്യദാർഢ്യം
രാഹുൽ മാങ്കൂട്ടത്തിലിനെ വെട്ടാൻ നീക്കം; 'അന്നത്തെ രാഹുലല്ല ഇന്നത്തേത്', പാലക്കാട് മത്സരിക്കാൻ ജില്ലയിൽ തന്നെ നല്ല നേതാക്കളുണ്ടെന്ന് വി എസ് വിജയരാഘവൻ