എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Published : Aug 19, 2020, 04:48 PM IST
എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Synopsis

കഴിഞ്ഞ ദിവസം കേരള ഗ്രാമീണ്‍ ബാങ്ക് കറ്റാനം ശാഖയുടെ എടിഎം കൗണ്ടറില്‍ നിന്ന് നാല് തവണയായി 65,000 രൂപ ഇയാള്‍ പിന്‍വലിച്ചു.  

ആലപ്പുഴ:  എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കറ്റാനത്ത് തയ്യല്‍ തൊഴിലാളിയായ ഡല്‍ഹി സ്വദേശി രവി റായി(40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കേരള ഗ്രാമീണ്‍ ബാങ്ക് കറ്റാനം ശാഖയുടെ എടിഎം കൗണ്ടറില്‍ നിന്ന് നാല് തവണയായി 65,000 രൂപ ഇയാള്‍ പിന്‍വലിച്ചു. വീട്ടമ്മയായ ഇലിപ്പക്കുളം കാരൂര്‍ താഴെ വീട്ടില്‍ പങ്കജാക്ഷിയുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയത്.

ഇതിനെ തുടര്‍ന്നു കുറത്തികാട് പൊലീസിന് നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കറ്റാനത്തു നിന്ന് സിഐ ബി. സാബു, എസ് ഐ വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വീട് നിര്‍മാണത്തിനായുളള അക്കൗണ്ടില്‍ നിന്നാണ് പ്രതി പണം അപഹരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും; വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന
ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം