കാളയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Web Desk   | Asianet News
Published : Aug 19, 2020, 04:41 PM IST
കാളയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Synopsis

കാളയുടെ കുത്തേറ്റ് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ചാരുംമൂട്: കാളയുടെ കുത്തേറ്റ് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നൂറനാട് മറ്റപ്പള്ളി മലയുടെ വടക്കേതില്‍ എന്‍ സന്തോഷാ(41)ണ് മരിച്ചത്. മെയ് 22-ന് ആദിക്കാട്ടുകുളങ്ങര ജങ്ഷന് സമീപം വെച്ചാണ് കാളകുത്തിയത്.

വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാനായി എത്തിയപ്പോഴായിരുന്നു സംഭവം. പിന്നില്‍ നിന്നുമെത്തിയ കാള സന്തോഷിനെ കുത്തിയെറിയുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അടൂര്‍ ജനറല്‍ ആശുപത്രിയിലുമായിരുന്നു ചികിത്സ.കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Read more: ബീഫ് ഫ്രൈക്ക് പകരം കറി നല്‍കി; ഹോട്ടല്‍ ജീവനക്കാരനെ അടുക്കളയില്‍ കയറി ആക്രമിച്ച യുവാക്കള്‍ പിടിയില്‍...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി