
അടിമാലി: ഇടുക്കിയിൽ ഫോണിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ബിരുദവിദ്യാർഥി അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.
അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായ പെൺകുട്ടി. 17 കാരിയുമായി പ്രതി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ മറ്റാരും ഇല്ലാത്ത ദിവസം മുഹമ്മദ് നബീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 17 കാരി ഗർഭിണിയായതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് നബീസിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ പ്രതി ഐരാപുരം കോളജിലാണ് പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നബീസിനെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Read More : ലോഡ്ജിൽ മുറിയെടുക്കും, കൈയ്യിലിരിപ്പ് വേറെ, എല്ലാം പുറത്തായി; ഉബൈദിനെ 13.14 ഗ്രാം എംഡിഎംഎ അടക്കം പൊക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam