പച്ചക്കറിക്കടയിലും മിൽമാ ബൂത്തിലും മോഷണം, തലസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Published : Feb 18, 2025, 09:11 PM ISTUpdated : Feb 18, 2025, 09:14 PM IST
  പച്ചക്കറിക്കടയിലും മിൽമാ ബൂത്തിലും മോഷണം, തലസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Synopsis

ചാലയിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ എസ്ആർടി വെജിറ്റബിൾ മാർട്ടിന്‍റെ മുൻവശത്തെ ഷീറ്റിളക്കി ഓഫീസ് റൂമിന്‍റെ ഗ്ലാസ് തകർത്താണ് പ്രതി പണം കവർന്നത്. 

തിരുവനന്തപുരം: മോഷണക്കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തിരുവനന്തപുരം ചാലയിലെ പച്ചക്കറിക്കടയിലും അമ്പലത്തറയിലെ മില്‍മാ ബൂത്തിലുമാണ് പ്രതി മോഷണം നടത്തിയത്. നാഗാലാന്‍റ് സ്വദേശിയായ കൃഷ്ണ ലം (21) ആണ് പിടിയിലായത്. ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് കൃഷ്ണ ലം ചാലയിലെ പച്ചക്കറിക്കട കുത്തിത്തുറന്നത്. 7,000 രൂപയാണ് കടയില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ചത്. ചാലയിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ എസ്ആർടി വെജിറ്റബിൾ മാർട്ടിന്‍റെ മുൻവശത്തെ ഷീറ്റിളക്കി ഓഫീസ് റൂമിന്‍റെ ഗ്ലാസ് തകർത്താണ് ഇയാൾ പണം കവർന്നത്.  പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് സമാനമായി അമ്പലത്തറയിലെ മില്‍മാബൂത്തില്‍ കവര്‍ച്ച നടത്തിയ വിവരം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാലിലെ നീളത്തിലുള്ള ടാറ്റു തിരിച്ചറിഞ്ഞ പൊലീസ് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ  പരിശോധന നടത്തിയിരുന്നു.  അന്വേഷണത്തിനൊടുവിൽ കിഴക്കേകോട്ടയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more: 'കള്ളനെങ്കിലും ആളൊരു മാന്യനാണ്'; കൊണ്ടുപോയ സ്കൂട്ടർ 2 മാസം കഴിഞ്ഞ് തിരിച്ചെത്തിച്ചപ്പോൾ ഉടമയ്ക്കൊരു സർപ്രൈസ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്