സ്കൂളിൽ പോകാനിറങ്ങിയ കുട്ടിയെ ഭീഷണിപ്പെടുത്തി മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published : Feb 05, 2025, 10:20 PM IST
സ്കൂളിൽ പോകാനിറങ്ങിയ കുട്ടിയെ ഭീഷണിപ്പെടുത്തി മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Synopsis

ഒരാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 23കാരൻ പിടിയിലായത്. 

അമ്പലപ്പുഴ: ബീഹാർ സ്വദേശിയായ യുവാവ് അമ്പലപ്പുഴയിൽ പോക്സോ കേസിൽ പിടിയിൽ. അമ്പലപ്പുഴ ഏഴര പിടികയിൽ വാടകക്കു താമസിക്കുന്ന ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജ്മൽ ആരീഫിനെയാണ് (23) അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 30ന് സ്കൂളിൽ  പോകാൻ ഇറങ്ങിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിയെ ഭീഷണിപ്പെടുത്തി റെയിൽവെ സ്റ്റേഷനു സമീപമുള്ള മുറിയിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. അമ്പലപ്പുഴ ഡിവൈഎസ്‍പി കെ. എൻ രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ഗ്രേഡ് സബ് ഇൻസ്പെകടർമാരായ നവാസ്, പ്രിൻസ് എസ്, സിവിൽ പോലിസ് ഓഫിസർമാരായ നൗഫൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അജ്മൽ ആരീഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം