കഞ്ചാവുമായി വെയ്റ്റിങ് ഷെഡിൽ, ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

Published : Aug 05, 2026, 03:55 PM IST
arrest

Synopsis

വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്(66)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മനോജ് കെ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്(66)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മനോജ് കെ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ വാഴപ്പിള്ളിയിൽ മിൽമയ്ക്കടുത്തുള്ള വെയിറ്റിംഗ് ഷെഡിൽ വിൽപനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു ഇയാൾ തൂഫാൻ സ്‌ക്വാഡംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പിഎം റാസിഖ് ,സി ആർ രഞ്ജുമോൾ,ഷിബു മാത്യു എഎസ്ഐമാരായ സി കെ,മീരാൻ , പി എസ് സലിം, കെഎം അനീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്, അത്ഭുതകാരമായി രക്ഷപ്പെട്ട് ഡ്രൈവരും യാത്രക്കാരും
ഭീതിയൊഴിയാതെ മലപ്പുറം ജില്ലയുടെ മലയോരം; കേരള എസ്റ്റേറ്റ് പാന്ത്രയിൽ വീണ്ടും കടുവ, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു