Infant Death : അതിഥി തൊഴിലാളികളുടെ ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍‌

Published : Dec 22, 2021, 12:27 AM IST
Infant Death : അതിഥി തൊഴിലാളികളുടെ ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍‌

Synopsis

മാതാപിതാക്കള്‍ തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേൽക്കാത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയിൽ കുഞ്ഞിനെ കാണുന്നത്.

ഇടുക്കി: ഇടുക്കി ജില്ലയിലെ രാജാക്കാട് ഏഴ് മാസം പ്രായമായ കുഞ്ഞിനെ(Infant death) തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ (migrant workers)  പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉറക്കിയ ശേഷം തൊട്ടടുത്ത പറമ്പിൽ ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. 

കുഞ്ഞിനെ നോക്കാനായി ബന്ധുവായ ഏഴ് വയസ്സുകാരിയെ  ഏൽപ്പിച്ചിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേൽക്കാത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയിൽ കുഞ്ഞിനെ കാണുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു