
ആലപ്പുഴ: കാട്ടൂർ കടപ്പുറത്ത് പുലിമുട്ട് നിർമാണത്തിനിടെ ക്രെയിൻ തലയിലിടിച്ച്ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി അജിജൂർസേട്ടാ (19)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30-നായിരുന്നു അപകടം. പതിമൂന്ന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്.
ചെട്ടികാട് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam