കുരട്ടിശേരി പാടശേഖരത്തില്‍ വിരുന്നുകാരായി ദേശാടനപക്ഷികളെത്തി

By Web TeamFirst Published Dec 28, 2018, 9:43 PM IST
Highlights

 കൃഷി ഇറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് രാജഹംസം എന്നറിയപ്പെടുന്ന വലിയ അരയന്ന കൊക്കുകള്‍ ഉള്‍പ്പടെ നിരവധി ദേശാടന പക്ഷികളെത്തിയത്.

മാന്നാര്‍: കുരട്ടിശേരി പാടശേഖരത്തില്‍ ദേശാടന പക്ഷികള്‍ വിരുന്നെത്തി. അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ മാന്നാര്‍ കുരട്ടിശേരി പോതുവൂര്‍ ക്ഷേത്രത്തിനു പിടഞ്ഞാറ് വേഴത്താര്‍, നാലുതോട് പാടശേഖരങ്ങളില്‍ പാടം ഒരുക്കുന്നതിനിടയിലാണ് ദേശാടന പക്ഷികള്‍ പറന്നിറങ്ങിയത്. കൃഷി ഇറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് രാജഹംസം എന്നറിയപ്പെടുന്ന വലിയ അരയന്ന കൊക്കുകള്‍ ഉള്‍പ്പടെ നിരവധി ദേശാടന പക്ഷികളെത്തിയത്.

ഇത് കര്‍ഷകരിലും നാട്ടുകാരിലും കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്. പക്ഷികളെ കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. നിലങ്ങളില്‍ കാണുന്ന കൊഞ്ച്, ഞണ്ട്, ചെറുമീനുകള്‍ എന്നിവയാണ് ഇവയുടെ ആഹാരം. നീളമുള്ള കഴുത്തും കാലുകളുമുള്ള ഇവയുടെ ചിറകുകള്‍ കറുപ്പും ഉടല്‍ വെളുപ്പും, കഴുത്ത് കാലുകള്‍ ചുണ്ടുകള്‍ എന്നിവക്ക് നിറംവ്യത്യാങ്ങളുണ്ട്. വിദേശ രാജ്യങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഇവയെ കഴിഞ്ഞ ദിവസം മാന്നാര്‍ കുരട്ടിശ്ശേരി പാടശേഖരത്തില്‍ ആദ്യമായാണ് കണ്ടെത്തുന്നത് കര്‍ഷകര്‍ പറയുന്നത്.

click me!