പട്ടാമ്പി ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ചായിരുന്നു മോഷണം.

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ലോട്ടറി കടയിൽ മോഷണം. പട്ടാമ്പി ടൗണിലുള്ള സൗമ്യ ലോട്ടറി ഏജൻസിയിലാണ് മോഷണം നടന്നത്. പണവും ലക്ഷങ്ങളുടെ ലോട്ടറി ടിക്കറ്റും മോഷണം പോയി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തില്‍ പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.

പട്ടാമ്പി ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്. കടയിൽ നിന്നും 5 ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും പതിനായിരം രൂപയോളം നഷ്ടമായതുമായാണ് ലഭിക്കുന്ന വിവരം. സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.