ഓണക്കാലത്ത് പാലിന്റെ ​ഗുണനിലവാരം ഉറപ്പിക്കാൻ പരിശോധന; ലാബിന്റെ പ്രവർത്തനം തുടങ്ങി

By Web TeamFirst Published Sep 6, 2019, 3:21 PM IST
Highlights

ഓണക്കാലത്ത് പാലിന്‍റെ ആവശ്യം കൂടിയത് കണക്കിലെടുത്താണ് പ്രത്യേക പരിശോധന. 

കോഴിക്കോട്: ഓണക്കാലത്ത് പാലിന്‍റെ ഗുണനിലവാരം ഉറപ്പിക്കാൻ പാൽ പരിശോധന ലാബ് പ്രവർത്തനം തുടങ്ങി. കോഴിക്കോട് സിവിൽ സ്റ്റേഷനിലാണ് ലാബ് സ‍ജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങൾക്ക് സൗജന്യമായി പാൽ പരിശോധന നടത്താം

ഓണക്കാലത്ത് പാലിന്‍റെ ആവശ്യം കൂടിയത് കണക്കിലെടുത്താണ് പ്രത്യേക പരിശോധന. സിവിൽ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഗുണ നിയന്ത്രണ ഓഫീസിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള പാൽ ഉപയോഗം ഉറപ്പാക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിലെ മായം കണ്ടെത്തുകയുമാണ് ലക്ഷ്യം.

രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ലാബ് പ്രവർത്തിക്കും. പരിശോധനക്കായി പാക്കറ്റ് പാലുകൾ പൊട്ടിക്കാതെയും അല്ലാത്തവ കുറഞ്ഞത് 150 മില്ലീ ലിറ്ററും കൊണ്ട് വരണം. ഈ മാസം 10 വരെയാകും ലാബ് പ്രവർത്തിക്കുക.

click me!