കുപ്പിവെള്ളം കയറ്റിപ്പോയ മിനിലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

Published : Oct 01, 2019, 09:41 PM IST
കുപ്പിവെള്ളം കയറ്റിപ്പോയ മിനിലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

Synopsis

നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി മിനിലോറി തലകീഴായി മറിയുകയായിരുന്നു.

അമ്പലപ്പുഴ: ആലപ്പുഴയില്‍ കുപ്പിവെള്ളം കയറ്റിപ്പോയ മിനിലോറി മറിഞ്ഞ് ദേശീയപാതയിൽ ഗതാഗത സ്തംഭിച്ചു. പുറക്കാട് പഴയങ്ങാടിയിൽ ഇന്ന് ഉച്ചക്ക് 1.15 ഓടെയാണ് അപകടമുണ്ടായത്. കോലഞ്ചേരിയിൽ നിന്ന് കായംകുളത്തേക്കു പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി വാഹനം തലകീഴായി മറിയുകയായിരുന്നു. സ്ഥലത്തെത്തിയ ഹൈവേ പൊലീസും അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥാപനത്തിലെത്തിയത് ജിഎസ്ടി ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തി, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടി, കോ‌ടനാട് സ്വദേശി അറസ്റ്റിൽ
'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ തല്ലും'; 'ഭായി'മാര്‍ക്കെതിരെ പന്തം കൊളുത്തി പ്രകടനവുമായി നാട്ടുകാർ, പെരുമ്പാവൂരിൽ ആശങ്ക!