മുല്ലക്കൽ ക്ഷേത്രത്തിൽ നവരാത്രി ഉത്സവവത്തിനെത്തിച്ച ആന നായ്ക്കളുടെ കുര കേട്ട് വിരണ്ടോടി

By Web TeamFirst Published Oct 1, 2019, 8:30 PM IST
Highlights

വിരണ്ടോടിയ ആനയെ പിന്നീട് ചുങ്കത്തെത്തിയപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞു. പാപ്പാൻമാരുടെ നേതൃത്വത്തിൽ ആനയെ അനുനയിപ്പിച്ച് ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. നായ്ക്കളുടെ കുരകേട്ടാണ് ആന വിരണ്ടോടിയെന്ന് പാപ്പാൻമാർ പറഞ്ഞു. 

ആലപ്പുഴ: നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിൽ എത്തിച്ച ആന വിരോണ്ടോടി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ്  കരനാഗപ്പള്ളി ആദിനാട് സുധീഷ്  എന്ന ആന ക്ഷേത്രത്തിൽ നിന്നും വിരണ്ടോടിയത്. ഈ സമയം ക്ഷേത്ര പരിസരത്തും മുല്ലക്കൽ തെരുവിലും ആളുകൾ ഉണ്ടായിരുന്നു. വിരണ്ടോടിയ ആനയെ കണ്ട് ജനങ്ങൾ സമീപത്തെ കടകളിലും മറ്റും അഭയം പ്രാപിച്ചു. 

"

സ്ത്രീകളടക്കമുള്ളവരും ജനകൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആരെയും ആന ഉപദ്രവിച്ചില്ല. ഓൾഡ് തിരുമല റോഡ് വഴി ഓടിയ ആനയെ പിന്നീട് ചുങ്കത്തെത്തിയപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞു. പാപ്പാൻമാരുടെ നേതൃത്വത്തിൽ ആനയെ അനുനയിപ്പിച്ച് ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. നായ്ക്കളുടെ കുരകേട്ടാണ് ആന വിരണ്ടോടിയെന്ന് പാപ്പാൻമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് ആനയെ മയക്കുവെടിവെച്ച് തളക്കുന്നതിനായി വെറ്റനറി ഡോക്ടറടക്കം സ്ഥലത്തെത്തിയിരുന്നു. തളച്ച ആനയെ ഇവർ പരിശോധിച്ചു. 

click me!