വണ്ടി തടഞ്ഞവർ താക്കോൽ കൊണ്ടുപോയെന്ന് സംശയം, ദേശീയപാതയിൽ മിനിലോറി നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി, ഗതാഗത കുരുക്ക്, പക്ഷേ സംഭവിച്ചത്...

Published : May 22, 2026, 12:57 PM IST
VEHICLE

Synopsis

മിനി ലോറിയെ തടഞ്ഞ യുവാക്കൾ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുന്നത് പോലെ കാണിച്ചുവെന്നാണ് ഡ്രൈവർ പറയുന്നത്

കൊച്ചി: അരൂരിൽ മിനിലോറി ബൈക്കിൽ ഉരസിയെന്ന് ആരോപിച്ച് ദേശീയപാതയിൽ യുവാക്കൾ വാഹനം തടഞ്ഞത് പ്രദേശത്ത് ഗതാഗത കുരുക്കിന് ഇടയാക്കി. വ്യാഴാഴ്ച രാത്രി 9.30ഓടെ അരൂർ പഞ്ചായത്തിന് തെക്ക് വശം എറണാകുളത്തേക്കുള്ള ഭാഗത്തായിരുന്നു സംഭവം. മിനി ലോറിയെ തടഞ്ഞ യുവാക്കൾ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുന്നത് പോലെ കാണിച്ചുവെന്നാണ് ഡ്രൈവർ പറയുന്നത്. ഇതോടെ താക്കോൽ നഷ്ടമായെന്ന ധാരണയിൽ ഡ്രൈവർ റോഡരികിലേക്ക് മാറി നിന്നു. മിനി ലോറി ദേശീയപാതയ്ക്ക് നടുവിൽ തന്നെയായിരുന്നു നിർത്തിയിരുന്നതും.

സംഭവത്തെ തുടർന്ന് പിന്നാലെ എത്തിയ വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഇതോടെ പ്രദേശവാസികളും യാത്രക്കാരും ചേർന്ന് മിനി ലോറി റോഡരികിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. അരൂർ പൊലീസിനെയും വിവരം അറിയിച്ചു. ഏകദേശം 15 മിനിറ്റോളം ഇതേ തുടർന്ന് പ്രദേശത്ത് ഗതാഗതം മന്ദഗതിയിലായി. പിന്നീട് നടത്തിയ പരിശോധനയിൽ മിനിലോറിക്കുള്ളിൽ തന്നെ താക്കോൽ കണ്ടെത്തി. തുടർന്ന് ഡ്രൈവറെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താക്കോൽ ഊരിയെടുത്തെന്ന സംശയത്തെ തുടർന്ന് ദേശീയപാതയ്ക്ക് നടുവിൽ കിടന്ന മിനി ലോറിയുടെ പിന്നാലെ കുടുങ്ങിയ വാഹനങ്ങൾ ഏറെ നേരം ഗതാഗത കുരുക്കിലായി.   

വണ്ടി തടഞ്ഞവർ താക്കോൽ കൊണ്ടുപോയെന്ന് സംശയം, ദേശീയപാതയിൽ മിനിലോറി നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി, ഗതാഗത കുരുക്ക്, പക്ഷേ സംഭവിച്ചത്...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താറാവുകൾക്ക് തീറ്റ കൊടുക്കാനെത്തിയപ്പോൾ കേട്ടത് ഭയപ്പെടുത്തുന്ന ചീറ്റൽ; കൂട്ടിനുള്ളിൽ 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്‌ !
ഒരു പോറലുമേൽപ്പിക്കാതെ കലം മുറിച്ചുമാറ്റി; അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്സ്