'എല്ലാ സഹായങ്ങളും നൽകും'; പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി

Published : Jan 01, 2024, 12:26 PM ISTUpdated : Jan 01, 2024, 01:04 PM IST
'എല്ലാ സഹായങ്ങളും നൽകും'; പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി

Synopsis

കുട്ടികളെ ഫോണിൽ വിളിച്ച മന്ത്രി എല്ലാ വിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തു. ഈ കുടുംബത്തിന്റെ ഉപജീവനമാർ​ഗമാണ് ഈ ഫാം. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നാണ് ഇവരുടെ ഫാം. 

ഇടുക്കി: ഇടുക്കി വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി. ഇളയ കുട്ടിയായ മാത്യുവിനെയാണ് മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ച് സഹായങ്ങൾ വാ​ഗ്ദാനം ചെയ്തത്. പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അം​ഗീകാരങ്ങളണ് ഇവരുടെ ഫാമിനെ തേടിയെത്തിയിട്ടുളളത്. കുട്ടികളെ ഫോണിൽ വിളിച്ച മന്ത്രി എല്ലാ വിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തു. ഈ കുടുംബത്തിന്റെ ഉപജീവനമാർ​ഗമാണ് ഈ ഫാം. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നാണ് ഇവരുടെ ഫാം. 

ഇന്നലെ കപ്പത്തൊണ്ട് കഴിച്ചതിന് ശേഷമാണ് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും ഈ കുടുംബം വ്യക്തമാക്കുന്നു. പഞ്ചായത്ത് അധികൃതരുൾപ്പെടെ സ്ഥലത്തെത്തി സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ