അടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ 10 വയസുകാരനെ മര്‍ദിച്ചു; അയല്‍വാസിക്കെതിരെ പൊലീസ് കേസ്

Published : Jan 01, 2024, 12:22 PM ISTUpdated : Jan 01, 2024, 02:35 PM IST
അടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ 10 വയസുകാരനെ മര്‍ദിച്ചു; അയല്‍വാസിക്കെതിരെ പൊലീസ് കേസ്

Synopsis

ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. ഇന്നലെയാണ് കുട്ടിയെ മര്‍ദിച്ചത്.

കൊച്ചി:തൃപ്പൂണിത്തുറയിൽ പത്ത് വയസുകാരന് അയൽവാസിയുട മർദ്ദനം .പൂണിത്തുറ വളപ്പിക്കടവ് കോളനി സ്വദേശിയായ 10 വയസുകാരനാണ് അയൽ വാസിയുടെ മർദനമേറ്റത്. കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കിടയിൽ സമീപത്തെ വീട്ടിലേക്കു തെറിച്ചു വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസി വടി കൊണ്ടു മുതുകിലും, കാലിലും അടിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസി ബാലനെന്ന 78 കാരനെതിരെ മരട് പൊലീസ് കേസെടുത്തു. കാലിന് പരിക്കേറ്റ കുട്ടി തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  കുട്ടിയെ നീണ്ട കമ്പി കൊണ്ട് അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. ഇന്നലെയാണ് കുട്ടിയെ മര്‍ദിച്ചത്. അതേ സമയം, കുട്ടി മതിൽ ചാടിയപ്പോൾ പരിക്കേറ്റതെന്നാണ്  പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും അയല്‍വാസിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

തകര്‍ത്ത് പെയ്ത് തുലാവര്‍ഷം; ഇത്തവണ 27% കൂടുതല്‍, 5 ജില്ലകളില്‍ അധികമഴ, രണ്ടിടത്ത് ആശങ്ക

 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു