പിന്നാക്കക്കാരെ മുൻനിരയിലെത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി: 'എംആർഎസ് വിദ്യാർഥികൾക്ക് യുഎൻ പരിപാടിയിൽ പരിശീലനം'

Published : Aug 04, 2023, 05:09 AM IST
പിന്നാക്കക്കാരെ മുൻനിരയിലെത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി: 'എംആർഎസ് വിദ്യാർഥികൾക്ക് യുഎൻ പരിപാടിയിൽ പരിശീലനം'

Synopsis

''പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാലേ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിതമായത്.''

എറണാകുളം: പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടിയില്‍ പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാലേ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിതമായത്. വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 100% വിജയം കൈവരിക്കാനായത് അഭിനന്ദനാര്‍ഹമാണ്. ഇടമലക്കുടി പഞ്ചായത്തിലെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.  18.50 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന റോഡ് 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും നൂതന പഠന സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജി 20- ഗ്ലോബല്‍ ഇനിഷ്യേറ്റീവ് കോ ഓഡിനേറ്റര്‍ - ഡയറക്ടര്‍, യു.എന്‍.സി.സി.ഡി, ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായി. 

  ആര്‍എസ്എസ് ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിച്ചു, തല്ലിതകര്‍ത്തു; മൂന്നു പേര്‍ അറസ്റ്റില്‍
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയപാതാ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു; കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ
തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി