സിംഗിൾ ലൈൻ ഒരുക്കും, ഫ്രീ ലെഫ്റ്റ് സംവിധാനം വരും; എക്കാലത്തെയും വൈറ്റില കുരുക്കിന് പരിഹാരം കാണുമെന്ന് മന്ത്രി

Published : May 06, 2025, 11:16 PM IST
സിംഗിൾ ലൈൻ  ഒരുക്കും, ഫ്രീ ലെഫ്റ്റ് സംവിധാനം വരും; എക്കാലത്തെയും വൈറ്റില കുരുക്കിന് പരിഹാരം കാണുമെന്ന് മന്ത്രി

Synopsis

സിംഗിൾ ലൈൻ സംവിധാനം ഒരുക്കും. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്ത്‌ ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും

കൊച്ചി: വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. അതിനായി ആദ്യ ഘട്ടത്തിൽ കടവന്ത്ര മുതൽ പാലാരിവട്ടം വരെ ഉള്ള ഭാഗത്തേയ്ക്ക് ഉള്ള തിരക്ക് ഒഴിവാകുന്നതിനായി ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഉണ്ടാകും.  

തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള  ഗതാഗത തടസത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനം ഒരുക്കും. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്ത്‌ ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും. ഹെവി വാഹനങ്ങൾ അതിലുടെ കടന്നു പോകണം. ഗതാഗത കുരുക്ക് ഒഴിവാകുന്നതിനായി ഡിവിടെറുകൾ സ്ഥാപിക്കും. 

പ്രൈവറ്റ് ബുസുകാരുടെ മത്സര ഓട്ടം അവസാനിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വികരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രൈവറ്റ് ബസ്സുകൾ ഓടുന്നത് പത്ത് മിനിറ്റ് അകലം പാലിച്ച് ആകുമെന്നും വൈറ്റില ട്രാഫിക് സൈറ്റ് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ