ആരും സഞ്ചരിക്കാത്ത മന്ത്രിയുടെ വഴി ഹിറ്റോ ഹിറ്റ്! വെറും ആറ് മാസത്തിൽ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂൾ

Published : Feb 03, 2025, 08:45 PM IST
ആരും സഞ്ചരിക്കാത്ത മന്ത്രിയുടെ വഴി ഹിറ്റോ ഹിറ്റ്! വെറും ആറ് മാസത്തിൽ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂൾ

Synopsis

ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ് ഉൾപ്പെടെ വിതുര കെ. എസ്.ആർ.ടി.സിയുടെ  വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു 

തിരുവനന്തപുരം: മന്ത്രിയായ ശേഷം കെബി ഗണേഷ് കുമാര്‍ നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂൾ പ്രഖ്യാപനവും നടപ്പിലാക്കും വമ്പൻ ഹിറ്റെന്ന് കണക്കുകൾ. വെറും ആറ് മാസം പിന്നിടുമ്പോൾ പദ്ധതിക്ക് പറയാനുള്ളത് ലാഭക്കണക്കാണെന്ന് ഗതാഗത ഗണേഷ് കുമാര്‍  പറയുന്നു. മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി  കെ എസ് ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി  ആറു മാസം പിന്നിടുമ്പോൾ  27,86,522 ലക്ഷം  രൂപയുടെ ലാഭം നേടിയെന്നാണ് കെ. ബി ഗണേഷ് കുമാർ വ്യക്തമാക്കുന്നത്.

ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ് ഉൾപ്പെടെ വിതുര കെ എസ് ആർ ടി സിയുടെ  വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 661 പേർ ഡ്രൈവിംഗ് പഠനത്തിന് ചേർന്നു. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ഒപ്പം പ്രധാനപ്പെട്ട ചില പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. എല്ലാ കെഎസ്ആർടിസി ബസുകളിലും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കും. യാത്രക്കാർ കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയാൽ  നടപടി എടുക്കും. സാധാരണക്കാർ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ എസിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് ട്രയലിന് നൽകുകയാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഒരുമാസം അഞ്ചു ഡിപ്പോകളിൽ ചെക്കപ്പുകൾ നടത്തും.കെഎസ്ആർടിസിയുടെ നഷ്ടം കുറച്ചു കൊണ്ടുവരാൻ കഴിയുന്നു  എന്നത്  മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

പൊൻമുടിയിലേക്കെ‌ത്തുന്ന വിനോദ സഞ്ചാരികൾക്ക് സുഖകരവും ആനന്ദകരവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ "ടൂറിസം ഹബ്ബ്, പൊതുജനങ്ങൾക്ക് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂൾ,  സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന ഹ്രസ്വകാല ട്രാഫിക്ക് കോഴ്‌സ് ആയ 'റോഡിലെ നല്ല പാഠങ്ങൾ' തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കൂടാതെ വിതുര ഡിപ്പോയിൽ നിന്നുള്ള പുതിയ ഐസർ വിതുര- ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസും മന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്തു. 

ജി.സ്റ്റീഫൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡ്രൈവിംഗ് സ്കൂളിന് പുതിയ സ്വന്തം കെട്ടിടം നിർമ്മിക്കാൻ  എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി എംഎൽ.എ  പറഞ്ഞു. വിതുര സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ഡയറി മന്ത്രി കെബി ഗണേഷ് കുമാർ പ്രകാശനം ചെയ്തു. വിതുര കെഎസ്ആർടിസി ഡിപ്പോയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതുര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജുഷ ആനന്ദ്, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പിഎസ് പ്രമോജ് ശങ്കർ, റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗ്രവാൾ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം എന്നിവർ പങ്കെടുത്തു.

കുറഞ്ഞ നിരക്കുകൾ, ആഘോഷിക്കാനുള്ള വൻ അവസരം ഒരുക്കി കെഎസ്ആർടിസി; അപ്പോ ട്രിപ്പിന് പോകാൻ എല്ലാവരും റെഡിയല്ലേ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം