
തിരുവനന്തപുരം: സ്ലാബില്ലാത്ത ഓടയിൽ വീണ സംഭവത്തിൽ പരാതിയുമായി എത്തിയ എം കെ സജീവന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിൽ ആശ്വാസം. സജീവന് അപകടം സംഭവിച്ച സഹോദരൻ അയ്യപ്പൻ റോഡിലെ (എസ്എ റോഡ്) ഓട ഉടൻ സ്ലാബ് ഇട്ട് മൂടാൻ മന്ത്രി ഉത്തരവിട്ടു.
ഈ മേഖലയിലെ ഓട കാട് മൂടിയ അവസ്ഥയിലാണ് എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള അപകടാവസ്ഥ ഉടൻ പരിഹരിക്കാൻ മന്ത്രി കോർപ്പറേഷനോട് നിർദേശിച്ചു. സജീവന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. കോർപ്പറേഷൻ സെക്രട്ടറി ഹിയറിംഗ് നടത്തി, ചികിത്സാച്ചെലവുകൾ ഉൾപ്പെടെ പരിശോധിച്ച് ഇക്കാര്യം നിശ്ചയിക്കണം.
ഒരു മാസത്തിനകം കോർപറേഷൻ കൗൺസിൽ ചേർന്നു ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. 2023 ഡിസംബർ 30 നാണ് സഹോദരൻ അയ്യപ്പൻ റോഡിലെ സ്ലാബ് ഇല്ലാത്ത ഓടയിൽ സ്കൂട്ടർ ഉൾപ്പെടെ വീണ് സജീവന് പരിക്കേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam