ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനും ഏറ്റവുമധികം പണം മുടക്കുന്നത് കേരളമെന്ന് മന്ത്രി വി എൻ വാസവൻ

Published : Jan 27, 2026, 03:56 PM IST
Minister VN Vasavan

Synopsis

മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്ത ദ്വിദിന പരിപാടിയിൽ, ഉന്നത വിദ്യാഭ്യാസത്തെ തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുന്നതിനും കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെ രൂപപ്പെടുത്തുന്നതിനും ഊന്നൽ നൽകി.

കോട്ടയം: കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വിഎൻ വാസവൻ. എംജി സർവകലാശാല അന്തർദേശീയ വിദ്യാഭ്യാസ കോൺക്ലേവ് എഡ്യു വിഷൻ 2035 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനുമായി ഏറ്റവുമധികം ഏറ്റവുമധികം പണം മുടക്കുന്നത് കേരള സർക്കാർ ആണെന്നും ഉന്നത വിദ്യാഭ്യാസത്തെയും തൊഴിൽ വിപണിയേയും ബന്ധിപ്പിച്ചു കൊണ്ട് സമൂഹത്തെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെയും എം ജി സര്‍വകലാശാലയേയും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്രമേയം. രണ്ടുദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവില്‍ ശാസ്ത്രം സാമൂഹ്യശാസ്ത്രം, അന്താരാഷ്ട്രാ പഠനം, കലാ, സാഹിത്യം മാധ്യമം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നാല് പാനല്‍ ചര്‍ച്ചകള്‍ നടന്നു. അമേരിക്ക, കാനഡ, യൂറേപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ട് ഹൈബ്രീഡ് പാനല്‍ ചര്‍ച്ചകളും നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാദമിക വ്യാവസായിക കലാ സാഹിത്യ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം ജി സര്‍വകലാശാലാ കാമ്പസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നേരിട്ടും ഓണ്‍ലൈനായും രണ്ടുദിവസത്തെ കോണ്‍ക്ലേവിന്റെ ഭാഗമായി. എം ജി യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും സര്‍വകലാശാലയും ചേര്‍ന്നാണ് രണ്ടുദിവസത്തെ അന്താരാഷ്ട്രാ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

ഉദ്ഘാടന സമ്മേളത്തിൽ ഡോ. പി.കെ ബിജു (മുൻ എം.പി ), ജയരാജ് (സിനിമാ സംവിധായകൻ) റെജി സഖറിയ (സിൻഡിക്കേറ്റ് അംഗം), പ്രൊഫ. സെനോ ജോസ് (സിൻ ഡിക്കേറ്റ് അംഗം), പ്രൊഫ. പി. ആർ ബിജു (ഡയറക്ടർ, കോളേജ് ഡവലപ്മെന്റ് കൗൺസിൽ), സുരേഷ് എം. എസ് ( സെനറ്റ് അംഗം), മിഥുൻ എം. എസ് ( ചെയർമാൻ, ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ) എന്നിവർ സംസാരിച്ചു. പ്രൊഫ. ജിൻ ജോസ് (പ്രസിഡന്റ് എം.ജി യൂണിവേഴ്സിറ്റി അലമ്നെ അസോസിയേഷൻ ) സ്വാഗതവും ഡോ. പി. മനോജ് (കൺവീനർ, എഡ്യു വിഷൻ ) നന്ദിയും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാന യാത്രയ്ക്കിടെ അടുത്ത സീറ്റിലിരുന്നയാൾ മലയാളി യുവതിയെ കടന്നുപിടിച്ചു, 62കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ
ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരായ സമരം അമർച്ച ചെയ്യാൻ നീക്കം; സമരപ്പന്തൽ പൊളിക്കാൻ പൊലീസ് നോട്ടീസ്