കടലാക്രമണം നേരിട്ട ശംഖുമുഖത്ത് മന്ത്രിമാരായ റിയാസും ആന്റണി രാജുവുമെത്തി; റോഡ് ഉടൻ നന്നാക്കുമെന്ന് ഉറപ്പ്

By Web TeamFirst Published May 23, 2021, 4:39 PM IST
Highlights

'അടിയന്തരമായി റോഡ് നന്നാക്കാനുള്ള പ്രവർത്തനം തുടങ്ങും. വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നഷ്ടങ്ങൾ കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദർശനം നടത്തിയത്,'

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും ആന്റണി രാജുവുമെത്തി. സ്ഥലം എംഎൽഎ കൂടിയാണ് ആന്റണി രാജു. തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു. കടലാക്രമണത്തിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 'അടിയന്തരമായി റോഡ് നന്നാക്കാനുള്ള പ്രവർത്തനം തുടങ്ങും. വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നഷ്ടങ്ങൾ കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദർശനം നടത്തിയത്,' എന്നും അദ്ദേഹം പറഞ്ഞു. 18 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്.

click me!