
നെടുങ്കണ്ടം: മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെത്തിയ മഹാരാഷ്ട്രാ പൊലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് നെടുങ്കണ്ടം പാമ്പാടുംപാടയില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.
രണ്ട് മാസത്തിന് മുമ്പാണ് പെണ്‍കുട്ടി കാമുകനൊപ്പം കേരളത്തിലെത്തിയത്. ഇടുക്കിയല്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്ഥില്‍ മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസിന് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമെത്തി നിന്നത് കേരളത്തിലാണ്.
തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി ഇടുക്കിയിലെത്തിയ മഹാരാഷ്ട്ര പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടി. പാമ്പാടുംപാറയിലെ ഏലത്തോട്ടത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ജോലി തേടി കമിതാക്കള്‍ എത്തുകയായിരുന്നു. നെടുങ്കണ്ടം സിഐ ബി.എസ് ബിനുവിന്റെ നേത്യത്വത്തിലുള്ള സംഘം വ്യഴാഴ്ച പാമ്പാടുംപാറ എസ്റ്റേറ്റ് കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.
പൊലീസ് എത്തിയ വിവരം അറിഞ്ഞ ഇരുവരും ഇവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ പെണ്‍കുട്ടിയെ, കോമ്പയാര്‍ ഭാഗത്തെ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിന് സമീപം കണ്ടെത്തി. പെണ്‍കുട്ടിയെ പൊലീസ് പിടികൂടുന്നത് കണ്ട് കാമുകന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് പ്രദീപ്കുമാര്‍, സഞ്ചു സജീവന്‍, ഹോം ഗാര്‍ഡ് തങ്കപ്പന്‍നായര്‍ എന്നിവരാണ് മഹാരാഷ്ട്രക്കാരിയായ പെണ്‍കുട്ടിയെ പിടികൂടുവാന്‍ സഹായിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam