അബദ്ധത്തില്‍ വിഴുങ്ങിയ പല്ല് ശ്വാസകോശത്തില്‍ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ ആറുവയസ്സുകാരിക്ക് ആശ്വാസം

By Web TeamFirst Published Sep 4, 2021, 6:53 AM IST
Highlights

ഒന്നരമാസം മുമ്പാണ് കുട്ടി ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങിയത്. പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി.
 

പരിയാരം: ആറുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ റിജിഡ് ബ്രാങ്കോ സ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഒന്നരമാസം മുമ്പാണ് കുട്ടി ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങിയത്. പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി. സാധാരണ ചികിത്സ നടത്തിയിട്ടും മാറ്റമില്ലാതെ വന്നതോടെ പരിശോധിച്ചു.

പരിശോധനയിലാണ് ശ്വാസകോശത്തില്‍ പല്ല് കണ്ടെത്തിയത്. പല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് അണുബാധയുമുണ്ടായി. മൂന്ന് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലാണ് പല്ല് നീക്കം ചെയ്തത്. പള്‍മനോളജി വിഭാഗത്തിലെ ഡോ. ഡികെ മനോജ്, ഡോ. രാജീവ് റാം, ഡോ. കെ മുഹമ്മദ് ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!