പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ; പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഒഡീഷ സ്വദേശി അറസ്റ്റിൽ

Published : Jul 25, 2023, 10:36 PM IST
പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ; പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഒഡീഷ സ്വദേശി അറസ്റ്റിൽ

Synopsis

പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന്  ഡോക്ടര്‍ക്ക് മനസിലാകുന്നത്. ഉടനെ ഈ വിവരം തടിയിട്ടപറമ്പ് പൊലീസിൽ അറിയിച്ചു.

കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒഡീഷ സ്വദേശിയെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തതു.  ചെമ്പറക്കിയിലെ  ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്ന, ഒഡീഷ സ്വദേശി സൽമാൻ ആണ് പിടിയിലായത്.

പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന്  ഡോക്ടര്‍ക്ക് മനസിലാകുന്നത്. ഉടനെ ഈ വിവരം തടിയിട്ടപറമ്പ് പൊലീസിൽ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരുമ്പാവൂർ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, ഇടുക്കി ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാലു കേസുകളിൽ മരണം വരെ തടവും കോടതി വിധിച്ചു. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ആകെ 92 വർഷം തടവ് ശിക്ഷ അനുഭവിക്കണം. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ്  പ്രതി 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്തതത്.   പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.  2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പൊലീസാണ് കേസിൽ കുറ്റപത്രം സമ‍പ്പിച്ചത്.

എല്ലാവര്‍ക്കും കിറ്റില്ലെന്ന് ധനമന്ത്രി; ജനങ്ങളോടുള്ള വെല്ലുവിളി, കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ: സുധാകരൻ

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
`കള്ളക്കഥ കോടതിയിൽ തകർന്നു'; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം