കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് പരാതി

Published : Dec 04, 2018, 09:08 AM IST
കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് പരാതി

Synopsis

പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. വനിതാ പൊലീസ്  ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിച്ചു.  പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് നാല് പേര്‍ ക്രൂരമായി പീഡിപ്പിച്ചത്. പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച് രണ്ട്  ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. 

പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. വനിതാ പൊലീസ്  ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിച്ചു.  പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.  പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.   

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിൻ കാർണിവൽ; ജാഗ്രതയോടെ കൊച്ചി, കൂടുതൽ പൊലീസുകാരെ വിന്യസിക്കും
'വീട്ടിൽ ഒറ്റയ്ക്കാണ്, വരാമോ, പെൺകുട്ടിയുടെ ഐഡിയിൽ നിന്ന് മെസേജ്!' സ്ഥലത്ത് എത്തിപ്പോൾ കണ്ടത് യുവാക്കളെ, തല്ലി അവശനാക്കി പണം തട്ടി