മദ്യപിച്ചെത്തി മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ അതിക്രമം. പൊലീസ് ജീപ്പിൻ്റെ ചില്ല് തല്ലി പൊട്ടിച്ചു. സിപിഎം പാർട്ടിയംഗവും മട്ടാഞ്ചേരി സ്വദേശിയുമായ ഹംസ പിടിയിലായി.

കൊച്ചി: മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി പരാക്രമം നടത്തിയ സിപിഎം പാർട്ടിയംഗം അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ ഹംസത്താണ് പിടിയിലായത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഹംസത്ത് പൊലീസുകാരോട് അസഭ്യം പറയുകയും പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവാഹണം തടസ്സപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

YouTube video player