അത്ഭുതകരമായ രക്ഷപ്പെടൽ! ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം

Published : Feb 16, 2025, 12:56 PM ISTUpdated : Feb 16, 2025, 01:43 PM IST
അത്ഭുതകരമായ രക്ഷപ്പെടൽ! ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം

Synopsis

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ അകമലയിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഡോക്ടർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ -ഷോർണൂർ സംസ്ഥാന പാതയിൽ അകമലയിലാണ് അപകടം.

തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ അകമലയിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഡോക്ടർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ -ഷോർണൂർ സംസ്ഥാന പാതയിൽ അകമലയിലാണ് വാഹനാപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയും ഒറ്റപ്പാലം പി കെ ദാസ് ആശുപത്രിയിലെ ഡോക്ടറുമായ അരുൺ അരവിന്ദാണ് അപകടത്തിൽപെട്ടത്. അകമല ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിലിക്കിടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. അപകട സമയത്ത് വാഹനത്തിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ ഡോക്ടർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പറയുന്നത്.

'ലോകം അറിയുന്ന ബുദ്ധിജീവി, വിപ്ലവകാരി'; ശശി തരൂരിനെ പുകഴ്ത്തി എകെ ബാലൻ, ലേഖനത്തെ പിന്തുണച്ച് ഇടതുനേതാക്കൾ

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി