സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ശേഷം പായുന്നതിനിടെ വാഹനാപകടം; നാട്ടുകാർ കൈവച്ച പ്രതികൾ പൊലീസ് പിടിയിൽ

Published : Jan 17, 2025, 08:53 PM IST
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ശേഷം പായുന്നതിനിടെ വാഹനാപകടം; നാട്ടുകാർ കൈവച്ച പ്രതികൾ പൊലീസ് പിടിയിൽ

Synopsis

രക്ഷപ്പെട്ട് പോകുന്നതിനിടെ പാൽക്കാരനെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി

തിരുവനന്തപുരം: മാറനല്ലൂരിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ശേഷം രക്ഷപ്പെട്ട് പോകുന്നതിനിടെ പാൽക്കാരനെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. നിരവധി കവർച്ച, തട്ടിപ്പ് കേസുകളിൽ പ്രതികളായ  നേമം പൊന്നുമംഗലം സ്വദേശി ബാറ്ററി നവാസ് എന്നറിയപ്പെടുന്ന നവാസ് (53), സുഹൃത്ത് പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിൽ രണ്ട് കാലുകളിലും എല്ലുകൾക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് പാൽക്കാരൻ മുരുകൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാവിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ശേഷം നവാസ് അതിവേഗത്തിൽ കാർ ഓടിച്ചു വരുന്നതിനിടെയാണ് മുരുകന്‍റെ വാഹനത്തിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മുരുകനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ കാറിന്‍റെ ടയർ ഊരി തെറിച്ചു. ഇതോടെ നവാസിന്‍റെ കാറിനെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ ഒരുകൂട്ടം സമീപവാസികളായ യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 

നവാസിന് പിന്നാലെ മത്സരയോട്ടം നടത്തിയെത്തിയ കാറിലാണ് പ്രവീൺ ഉണ്ടായിരുന്നത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും വാഹനാപകടം ഉണ്ടാക്കിയതിനും ചേർത്താണ് രണ്ട് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് മാറനല്ലൂർ പൊലീസ് അറിയിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു.

ഓവർടേക്ക് ചെയ്യുമ്പോൾ ലോറിക്കും ബസ്സിനുമിടയിൽ കുടുങ്ങി കാർ; താമരശ്ശേരിയിൽ യുവാവ് മരിച്ചു, 11 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം