
കോഴിക്കോട്: ഫറോക്കിൽ കാണാതായ സംസാരശേഷിയില്ലാത്ത അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൂഴിക്കൽ വള്ളത്ത് റോഡിൽ ചാലിയത്ത് പറമ്പ് എൻ.സി. ഹൗസിൽ റജാസിന്റെ മകൻ ഗാനിമിനെ (അഞ്ച്) ആണ് മാതാവ് സൈനബ ഹണിയുടെ ഫറോക്കിലെ പേട്ട തളിയിൽ പറമ്പ് വീടിന് സമീപത്തെ പുഴയിൽ നിന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 10.30നാണ് കുട്ടിയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിൽ പുഴയിൽ മത്സ്യബന്ധനം നടത്തുന്ന തോണിക്കാരൻ കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാർ പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. കുട്ടിയെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം മുഴീക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Read also: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണു; നെഞ്ചുവേദനയായി കൊണ്ടുവന്ന രോഗിക്ക് പരിക്ക്
റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് കാണപ്പെട്ട യുവാവ് മരിച്ചു; അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസും ആർപിഎഫും
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൈകീട്ട് 5.50 ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് അവശനിലയിൽ യുവാവിനെ യാത്രക്കാർ കണ്ടത്. എവിടെ വച്ചാണ് കുത്തേറ്റതെന്നോ, ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ല. പൊലീസും റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം തുടങ്ങി.
നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു വീണു; നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി റാക്കിബുള്‍ ഇസ്ലാം(31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ രാവിലെയായിരുന്നു അപകടം. അഗ്നിരക്ഷാ സേന എത്തി സ്ലാബ് നീക്കിയാണ് റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്.
മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിനിടെ ഷേഡ് ഒന്നാകെ അടര്‍ന്നു വീഴുകയായിരുന്നു. താഴെ നിന്നിരുന്ന യുവാവിന്റെ ശരീരത്തിലേക്കാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഷേഡ് പതിച്ചത്. തളിപ്പറമ്പില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സ്ലാബ് നീക്കി പുറത്തെടുത്തപ്പോഴേക്കും റാക്കിബുള്‍ ഇസ്ലാം മരിച്ചിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.