
തൃശൂർ: ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടി. പഴകിയ ഇറച്ചി, മത്സ്യം, ചോറ്, കറികള്‍, എണ്ണ തുടങ്ങിയവയാണ് പിടികൂടിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ സീക്കോ എന്ന ഹോട്ടലിൽ നിന്നും പഴകിയ ബീഫ്, ചിക്കൻ, ഗ്രീൻ പീസ് എന്നിവയും മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിന് മുൻപിലെ ശരവണ ഹോട്ടെലിൽ നിന്നും പഴകിയ മീൻ കറി, ചോറ്, അച്ചാർ, ബീഫ് കറിയും ശ്രീ എം. യു. ശരവണ ഭവനിൽ നിന്നും പഴകിയ മസാലക്കറി, പരിപ്പ് കറി എന്നിവയും ആനമല ജംഗ്ഷനിലെ പാരഡൈസ് ഹോട്ടലിൽ നിന്നും അച്ചാർ ഇടുവാൻ സൂക്ഷിച്ചിരുന്ന ഉപയോഗ ശൂന്യമായ നാരങ്ങ, ആനന്ദ ഭവനിൽ നിന്നും പഴകിയ എണ്ണ എന്നിവയാണ് പിടികൂടിയത്. നോർത്ത് ജംഗ്ഷനിലെ ഉഷ റെസ്റ്റോറന്റിൽ വൃത്തിഹീനമായ രീതിയിൽ പാകം ചെയ്യുന്നതും അടുക്കളയും കിണറും വൃത്തിഹീനമായി കിടക്കുന്നതും ആരോഗ്യ വിഭാഗം കണ്ടെത്തി. ഹോട്ടലുകൾക്കെല്ലാം പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam