കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തിയത് ബസ് ഡ്രൈവർക്കൊപ്പം, പ്രതി വിവാഹിതൻ

Published : Jul 12, 2022, 02:20 PM IST
കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തിയത് ബസ് ഡ്രൈവർക്കൊപ്പം, പ്രതി വിവാഹിതൻ

Synopsis

പെൺകുട്ടിയെ കാണാതായതോടെ മൂഴിയാർ പൊലീസിൽ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. പരാതിയിൽ ബസ് ഡ്രൈവർ ഷിബിനൊപ്പമാകാം മകൾ പോയതെന്ന സംശയം ഇവർ പ്രകടിപ്പിച്ചിരുന്നു

പത്തനംതിട്ട: സീതത്തോട് ആങ്ങാമുഴിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. സ്വകര്യ സബ് ഡ്രൈവർക്കൊപ്പമാണ് 10 ക്ലാസുകാരിയെ പൊലീസ് കണ്ടെത്തിയത്. ആങ്ങാമൂഴിയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ 33 കാരനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പെൺകുട്ടിയെ കാണാതായതോടെ മൂഴിയാർ പൊലീസിൽ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. പരാതിയിൽ ബസ് ഡ്രൈവർ ഷിബിനൊപ്പമാകാം മകൾ പോയതെന്ന സംശയം ഇവർ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയത്തുനിന്നാണ് പ്രതിക്കൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെരുനാട് സ്വദേശിയാണ് ഷിബിൻ. 

ഷിബിൻ ഡ്രൈവറായ സ്വകാര്യ ബസ്സിലാണ് പെൺകുട്ടി സ്ഥിരമായി സ്കൂളിൽ പോയിരുന്നത്. ഇരുവരുടെയും സംസാരം അതിരുവിടുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ അമ്മയെ വിവരം അറിയിച്ചിരുന്നു. മാത്രമല്ല, അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി ഷിബിനെ വിളിക്കുന്നതും കണ്ടെത്തിയിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ഈ ബന്ധത്തിൽ നിന്ന് വിലക്കി. ഇതിന് പിന്നാലെയാണ് കുട്ടി ഇയാൾക്കൊപ്പം പോയത്. 

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി