തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി തനിച്ച് വിമാനം കയറി എത്തിയത് ദില്ലിയിൽ, വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

Published : Sep 26, 2025, 11:05 AM IST
missing girl from Vizhinjam

Synopsis

വിഴിഞ്ഞത്ത് നിന്നും കാണാതായ 13 വയസ്സുകാരിയെ ദില്ലിയിൽ കണ്ടെത്തി. ഒറ്റയ്ക്ക് വിമാനം കയറി ദില്ലിയിലെത്തിയ പെൺകുട്ടിയെ, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. പെൺകുട്ടിയെ തിരികെ എത്തിക്കാൻ വിഴിഞ്ഞം പൊലീസ് വിമാനം കയറി.

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും കഴിഞ്ഞ ദിവസം രാവിലെ കാണാതായ 13കാരി വിമാനം കയറി ദില്ലിയിലെത്തി. ദില്ലിയിൽ തടഞ്ഞുവച്ച പെൺകുട്ടിയെ തിരികെ എത്തിക്കാൻ വിഴിഞ്ഞം പൊലീസ് വിമാനം കയറി. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ദില്ലിയിൽ എത്തിയത്.

രാവിലെ 7 മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ കുട്ടി കയറിയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി. ഇയാൾ പറഞ്ഞതനുസരിച്ച് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ദില്ലിയിലേക്ക് വിമാനം കയറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് ദില്ലി വിമാനത്താവള സുരക്ഷാ സേനയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർ വിവരം കൈമാറി. ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനം ഇറങ്ങിയ ഉടൻ കുട്ടിയെ ദില്ലിയിൽ തടഞ്ഞു വയ്ക്കുകയുമായിരുന്നു. കുട്ടിയെ പൊലീസ് ഇന്ന് തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കുട്ടിയ്ക്ക് വിമാന ടിക്കറ്റ് എങ്ങനെ കിട്ടി എന്നത് ഉൾപ്പെടെ അന്വേഷിക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്