മൂന്ന് ദിവസം മുമ്പ് കാണാതായ വൃദ്ധന്‍ നദിയില്‍ മരിച്ച നിലയില്‍

By Web TeamFirst Published Nov 28, 2018, 4:08 PM IST
Highlights

കൊല്ലമ്പുഴ പാലത്തില്‍ കൃഷ്ണന്‍കുട്ടി നില്ക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആറ്റില്‍ചാടുന്നതായ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം: വൃദ്ധനെ വാമനപുരം നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ തോട്ടവാരം കുഴിയില്‍മുക്ക് കൃഷ്ണവിലാസത്തില്‍ കൃഷ്ണന്‍കുട്ടിയുടെ (65) മൃതദേഹമാണ് മുള്ളിയന്‍കാവിന് സമീപം നദിയില്‍ കണ്ടെത്തിയത്. കൃഷ്ണന്‍ കുട്ടിയെ മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു. 

ഇത് സംബന്ധിച്ച് ബന്ധുക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു, തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലമ്പുഴ പാലത്തില്‍ കൃഷ്ണന്‍കുട്ടി നില്ക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആറ്റില്‍ചാടുന്നതായ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് പരിശോധിക്കുമ്പോഴാണ് ആറ്റില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജനപ്രതിനിധികളെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

click me!