കാണാതായ യുവതിയുടെ മൃതദേഹം പമ്പാനദിയിൽ കാണ്ടെത്തി

Published : Nov 07, 2024, 10:24 PM IST
കാണാതായ യുവതിയുടെ മൃതദേഹം പമ്പാനദിയിൽ കാണ്ടെത്തി

Synopsis

വിയപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

മാന്നാർ: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാ നദിയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് അഞ്ജു എസ്. നായരെ കാണാതായതായി ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൻ പരാതി നൽകിയിരുന്നു. വിയപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പൂജിത (6), പൂർണ്ണിമ (5), പൂർവ്വിക(ഒന്നര).

Read More.... ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു; പൊലീസ് കേസെടുത്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതകമടക്കം കേസോട് കേസ്, ആറ്റിപ്ര ജിഷ്ണു, വേലായുധൻ സന്തോഷിനും കാപ്പയ്ക്ക് പിന്നാലെ വീണ്ടും കാപ്പ; സിറ്റിയിൽ നിന്നും നാടുകടത്തി
മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി കടലിൽ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം