രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ കളമശ്ശേരി എച്ച്എംടി കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 08, 2026, 09:13 PM IST
death

Synopsis

രണ്ട് ദിവസം മുൻപ് കാണാതായ അരുൺരാജ് എന്ന യുവാവിനെ കളമശ്ശേരി എച്ച്എംടി കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചി: കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിന് സമീപം എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കളമശ്ശേരി കുടിലിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെയ്‌വേലി സ്വദേശി അണ്ണാദുരെയുടെ മകൻ അരുൺരാജിന്റെ (28) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. ദേഹത്ത് മുറിവുകളുള്ളതിനാൽ കൊലപാതകമാണോയെന്നും സംശയിക്കുന്നു. അരുൺരാജിനെ രണ്ട് ദിവസം മുൻപാണ് കാണാതായത്. വിളിക്കുമ്പോഴെല്ലാം ഫോൺ റിങ് ചെയ്തിരുന്നുവെങ്കിലും മറുപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടിൽ പോയതായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം അരുൺരാജിന്റെ മൊബൈൽ ഫോൺ ഒരാൾ എത്തിച്ച് നൽകിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാടിനുള്ളിൽ കണ്ടെത്തിയത്. ഫോൺ എത്തിച്ച് നൽകിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതശരീരം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൊച്ചി: കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിന് സമീപം എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കളമശ്ശേരി കുടിലിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെയ്‌വേലി സ്വദേശി അണ്ണാദുരെയുടെ മകൻ അരുൺരാജിന്റെ (28) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. ദേഹത്ത് മുറിവുകളുള്ളതിനാൽ കൊലപാതകമാണോയെന്നും സംശയിക്കുന്നു.

അരുൺരാജിനെ രണ്ട് ദിവസം മുൻപാണ് കാണാതായത്. വിളിക്കുമ്പോഴെല്ലാം ഫോൺ റിങ് ചെയ്തിരുന്നുവെങ്കിലും മറുപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടിൽ പോയതായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ വൈകുന്നേരം അരുൺരാജിന്റെ മൊബൈൽ ഫോൺ ഒരാൾ എത്തിച്ച് നൽകിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാടിനുള്ളിൽ കണ്ടെത്തിയത്. ഫോൺ എത്തിച്ച് നൽകിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതശരീരം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിതവേ​ഗത്തിൽ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ചു; കൊച്ചിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്‍പ്പന, ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവ് കരുതല്‍ തടങ്കലില്‍