
കോഴിക്കോട്: വടകരയിൽ അയല്‍വാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ചയാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് സുരേഷ് ബാബു അയല്‍വാസിയെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ചത്.
ആരോഗ്യവകുപ്പ് ജീവനക്കാരനായ സുരേഷിനെ കണ്ണൂര്‍ എടക്കാട് എന്ന സ്ഥലത്തു നിന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്‍റെ വീട്ടിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. അയല്‍വാസിയും ഇയാളും തമ്മില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ വഴക്കിവിടെയാണ് സുരേഷ് അയല്‍വാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാള്‍ ബന്ധുവിന്റെ വീട്ടില്‍ ഒളിവിൽ കഴിയുകയായിരുന്നെന്നാണ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More : കാര്‍ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി; ഒരാളെ ഇടിച്ചു തെറിപ്പിച്ചു, 3 പേര്‍ക്ക് പരിക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam