
തൃത്താല: മഴക്കാലം തുടങ്ങിയതോടെ പാമ്പുകൾ സാധാരണ ജനവാസ മേഖലകളിലേക്ക് ഇറങ്ങാറുണ്ട്. അത്തരം സംഭവങ്ങൾ കേരളത്തിന്റെ പല കോണുകളിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിച്ച് എംഎൽഎമുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്പി എം.എൽ.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് നൽകിയത്.
'ഇന്ന് പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തി വാഹനത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ അകത്തിരിക്കുന്ന ആളെ കണ്ടത്, എന്ന കുറിപ്പോടെ വാഹനത്തിനുള്ളിൽ കയറിയ പാമ്പിന്റെ ചിത്രം സഹിതമാണ് എംഎൽഎ പോസ്റ്റ് പങ്കുവെച്ചത്. മഴക്കാലത്ത് പാമ്പുകൾ ഇഴജന്തുക്കൾക്ക് സുരക്ഷിതമായ ഒളിത്താവളം തേടി വാഹനങ്ങളിലും വീടുകളിലും കയറാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam