കാറിൽ പൊലീസ് ജീപ്പിടിച്ചു, 'തിരക്കുണ്ടെന്ന്' എസ്ഐ; പരാതിയുമായി എസ് രാജേന്ദ്രന്‍ എംഎല്‍എ

Published : Jul 10, 2020, 01:29 PM IST
കാറിൽ പൊലീസ് ജീപ്പിടിച്ചു, 'തിരക്കുണ്ടെന്ന്' എസ്ഐ; പരാതിയുമായി എസ് രാജേന്ദ്രന്‍ എംഎല്‍എ

Synopsis

എംഎൽഎ ഇറങ്ങിച്ചെന്നെങ്കിലും  ജീപ്പിലിരുന്ന എസ്ഐ ‘കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്’ എന്ന് പറഞ്ഞ് വാപനം ഓടിച്ചുപോയി- പരാതിയില്‍ പറയുന്നു.

മൂന്നാർ: കാറില്‍ പൊലീസ് ജിപ്പിടിച്ചിട്ടും ജനപ്രതിനിധിയായ തന്നെ അപമാനിച്ച് എസ്ഐ വാഹനം ഓടിച്ച് പോയെന്ന് പരാതിയുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. വാഹനമിടിച്ചിട്ടും തനിക്ക് തിരക്കുണ്ടെന്ന് പറഞ്ഞ് ജീപ്പില്‍ നിന്നിറങ്ങാതെ എസ്ഐ വാഹനം ഓടിച്ച് പോയെന്ന് എംഎല്‍എ പറയുന്നു. സംഭവത്തില്‍ ദേവികുളം എസ് ഐ എൻ.എസ്  റോയിക്കെതിരേ ജില്ലാ പൊലീസ് മേധാവിക്ക് എസ് രാജേന്ദ്രന്‍ പരാതി നല്‍കി. 

കഴിഞ്ഞ ദിവസം മാട്ടുപ്പട്ടി റോഡിലെ പെട്രോൾ പമ്പില്‍ വച്ചാണ് സംഭവം. ഇന്ധനം നിറയ്ക്കാൻ നിർത്തിയിട്ട എം എൽ എ യുടെ വാഹനത്തെ പിന്നിൽനിന്നെത്തിയ എസ് ഐയുടെ വാഹനം ഇടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിലെ ഡ്രൈവറോ, എസ്ഐയോ വാഹംന ഇടിച്ച ശേഷം പുറത്തിറങ്ങിയില്ല. എം എൽ എ ഇറങ്ങിച്ചെന്നെങ്കിലും  ജീപ്പിലിരുന്ന എസ്ഐ ‘കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്’ എന്ന് ധിക്കാരത്തോടെ പറഞ്ഞ് വേഗത്തിൽ ഓടിച്ചുപോയെന്നാണ് എംഎല്‍എ എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.

 വിവരം മൂന്നാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് എം എൽ എ  ജില്ലാ പൊലീസ് മേധാവിക്ക്  മേധാവിക്ക് പരാതി നൽകിയത്.  ജനപ്രതിനിധിയായ തന്റെ വാഹനത്തെ ഇടിച്ചപ്പോൾ ഇതാണ് പ്രതികരണമെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്നാണ് എംഎല്‍എ ചോദിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു