ചാനലില്‍ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ട് കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കി മണിയാശാന്‍

By Web TeamFirst Published Sep 10, 2021, 1:00 PM IST
Highlights

 ഓണത്തോട് അനുബന്ധിച്ച് നടന്ന ടെലിവിഷന്‍ പരിപാടിയില്‍ മണിയാശാന്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പരിപാടി സോഷ്യല്‍ മീഡയില്‍ വന്‍ തരംഗമായി മാറി.
 

തൊടുപുഴ: ചാനല്‍പരിപാടിയില്‍ പങ്കെടുത്തിന് ലഭിച്ച പ്രതിഫല ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസമാണ് സംഭവം. ഓണത്തോട് അനുബന്ധിച്ച് നടന്ന ടെലിവിഷന്‍ പരിപാടിയില്‍ മണിയാശാന്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പരിപാടി സോഷ്യല്‍ മീഡയില്‍ വന്‍ തരംഗമായി മാറി. മിമിക്രി താരങ്ങളോടൊപ്പം സ്വതസിദ്ധമായ ശൈലിയിലുള്ള മണിയാശാന്റെ തമാശകള്‍  നിരവധിപ്പേരാണ് കണ്ടത്. 

പരിപാടിയില്‍ പങ്കെടുത്തതിന് മണിയാശാന് പ്രതിഫലവും ലഭിച്ചു. തിരിച്ച് നാട്ടിലെത്തിയപ്പോള്‍ കോമ്പയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബിജു ജോര്‍ജ്ജ് ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ മണ്ഡലത്തിലെ മൂന്ന് കുട്ടികളുടെ ഓണ്‍ ലൈന്‍ പഠനം മുടങ്ങിയ സംഭവം അദ്ദേഹത്തെ അറിയിച്ചു. പ്രതിഫലമായി ലഭിച്ച പണമുപയോഗിച്ച് അദ്ദേഹം കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!