
തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ഇപ്പോൾ തന്നോട് സ്നേഹമാണെന്ന പരിഹാസവുമായി സിപിഎം നേതാവ് എംഎം മണി. ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കാണുന്നതെന്നും ഇടുക്കി ജില്ലയിലെ പൊതുശല്യത്തെ ജില്ലയിൽ നിന്നും ഒഴിവാക്കി എന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി നിയമസഭയിൽ പ്രസംഗിച്ചതെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു. ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എന്ന് കോൺഗ്രസ് സമ്മതിച്ചത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വികസനം എൽഡിഎഫിന് വോട്ടായി മാറണം.
ജയചന്ദ്രനെ നിർത്തിയത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനായി തന്നെയാണ്. നിങ്ങൾ 2021 ൽ എനിക്ക് നൽകിയ 38 ,305 ൽ അധികം ഭൂരിപക്ഷം ജയചന്ദ്രന് നൽകണം. 193 ബൂത്തിൽ 192 ബുത്തിൽ എനിക്ക് നിങ്ങൾ ലീഡ് നൽകി അനുഗ്രഹിച്ചു. ഇത്തവണ 193 ബുത്തിലും ലീഡ് നൽകി ജയചന്ദ്രനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് നമ്മുടെ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായം എല്ലാവരിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. എംഎം മണി സ്ഥാനാർഥിയായിരുന്നെങ്കിൽ ഉടുമ്പൻചോലയിൽ എൽഡിഎഫ് ജയിച്ചേനേയെന്ന് ഫേസ്ബുക്കിൽ ഒരാൾ കമന്റിട്ടതിന് പിന്നാലെയാണ് എംഎം മണിയുടെ പരിഹാസം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam