ബാറ്ററി മാറ്റാൻ ഷോപ്പില്‍ നല്‍കി; മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ച് മൊബൈൽ, കത്തി നശിച്ചത് പോക്കോ ഫോൺ

Published : Jan 08, 2024, 07:12 PM ISTUpdated : Jan 08, 2024, 07:15 PM IST
ബാറ്ററി മാറ്റാൻ ഷോപ്പില്‍ നല്‍കി; മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ച് മൊബൈൽ, കത്തി നശിച്ചത് പോക്കോ ഫോൺ

Synopsis

കടയിൽ ബാറ്ററി മാറ്റാൻ നൽകിയപ്പോഴായിരുന്നു സംഭവം. മൊബൈൽ മാറ്റി വച്ചതിനാൽ ദുരന്തം ഒഴിവായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ ഫോണാണ് കത്തി നശിച്ചത്. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.

വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബൈൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബൈൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവെച്ച ഉടൻ തന്നെ കത്തിയത്. ഉടൻ തന്നെ ജീവനക്കാർ തീയ്യണക്കുകയായിരുന്നു. മൊബൈൽ ഫോണിൻ്റെ ബാറ്ററി പൊള്ളച്ച അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കയ്യിൽ നിന്നാകും മൊബൈൽ ഫോൺ കത്തുകയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു