നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു; നാലാം ദിവസം പ്രതി പിടിയില്‍

Published : May 28, 2024, 12:56 PM ISTUpdated : May 28, 2024, 01:27 PM IST
നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു; നാലാം ദിവസം പ്രതി പിടിയില്‍

Synopsis

വൈത്തിരി ടൗണിലെ അജന്ത സ്റ്റുഡിയോക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നാണ് ഇയാള്‍ മൊബൈൽ ഫോണ്‍ കൈക്കലാക്കിയത്. 

കല്‍പ്പറ്റ: വയനാട്ടിൽ വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹനത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ നാല് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പൊക്കി. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പ് വീട്ടില്‍ എന്‍.പി മുഹമ്മദ് സുഹൈല്‍ (23) ആണ് വൈത്തിരി പൊലീസിന്‍റെ പിടിയിലായത്. വൈത്തിരി ടൗണിലെ അജന്ത സ്റ്റുഡിയോക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നാണ് ഇയാള്‍ മൊബൈൽ ഫോണ്‍ കൈക്കലാക്കിയത്. 

കഴിഞ്ഞ 22ന് ആയിരുന്നു മോഷണം നടന്നത്. അന്വേഷണം തുടങ്ങിയ പൊലീസ് 26ന് പ്രതിയെ പിടികൂടി. വൈത്തിരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.വി. പ്രഷോബിന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.കെ മണി, എച്ച് അഷ്റഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാലു ഫ്രാന്‍സിസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Read More :  ഓൺലൈൻ അഭിമുഖം വഴി തായ്‌ലാന്‍റിൽ ജോലിക്കെത്തിയ മലപ്പുറം സ്വദേശികളെ കാണാനില്ല, ചതി പറ്റിയെന്ന് സന്ദേശം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ